Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ നയം നടപ്പാക്കുന്നതില്‍ കളക്ടര്‍മാര്‍ വീഴ്ച വരുത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: കാര്‍ഷിക കടം എഴുതിത്തള്ളുന്നതിലുംം മൊറട്ടോറിയം നടപ്പാക്കുന്നതിലും ജില്ലാ കളക്ടര്‍മാര്‍ വീഴ്ച വരുത്തിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായ ഈ വീഴ്ച ജനങ്ങളുടെയിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ട്. മേലില്‍ ഇത്തരം വീഴ്ചകള്‍ വെച്ചുപൊറുപ്പിയ്ക്കില്ല-അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ട് ദിവസത്തെ യോഗത്തില്‍ മന്ത്രിമാരും എല്ലാ വകുപ്പധ്യക്ഷന്മാരും പങ്കെടുക്കുന്നുണ്ട്. എല്‍ഡിഎഫ് അധികാരത്തിലേറിയശേഷം ആദ്യമായാണ് ഇത്തരമൊരു യോഗം നടക്കുന്നത്.

നിയമനനിരോധനം ഇല്ലായ്മ ചെയ്ത് ഒഴിവുകള്‍ നികത്താന്‍ തീരുമാനിച്ചപ്പോള്‍ ഒഴിവുകള്‍ കൃത്യ സമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിച്ചു. ഇടത് സര്‍ക്കാരിന്റെ പൊതുവായ നയങ്ങള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധ വയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും ഗുരുതരമായ വീഴ്ചയാണ് മുന്‍കാലങ്ങളില്‍ വരുത്തിയത്. 100 ശതമാനം കേന്ദ്രസഹായമുള്ള പദ്ധതികള്‍ പോലും നടപ്പാക്കാതെ പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തി- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അഴിമതിമുക്തമായ പൊതുഭരണം നടപ്പാക്കുക, പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കുക, കൃഷി, തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുക, ആദിവാസികളുടെ ഭൂമി പ്രശ്നം പരിഹരിക്കുക, വര്‍ീയ കലാപങ്ങള്‍ അടിച്ചമര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രി എടുത്തു പരാമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+