Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം വിഭാഗീയത സ്ഥാപനങ്ങളെ ബാധിച്ചു: ഹസ്സന്‍

തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗീയത ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍.

സംസ്ഥാനസര്‍ക്കാറിന്റെ നിലപാട് മൂലം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയ്ക്ക് 100കോടിരൂപയുടെ നഷ്ടം ഇതിനകം ഉണ്ടായിക്കഴിഞ്ഞു. ഈ സ്ഥാപനം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് നടത്താന്‍ തുനിഞ്ഞെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് മൂലം ആ പദ്ധതി അവതാളത്തിലായി. ഇതിന് അംഗീകാരം നല്‍കുന്ന ഫയല്‍ മുഖ്യമന്ത്രി ഒപ്പുവെച്ച ശേഷം തിരിച്ചുവിളിയ്ക്കുകയായിരുന്നു.

സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരു പോലെ നിയന്ത്രണമുള്ള ഭരണസമിതി വേണമെന്ന നിര്‍ദ്ദേശത്തില്‍ ദൂരൂഹതയുണ്ട്. വി.എസ് അച്യുതാനന്ദന്റെ മകള്‍ അവിടെ ശാസ്ത്രജ്ഞയായതിനാലാണ് കൈമാറ്റം നടത്താത്തതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ദൂരൂഹതയകറ്റാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

ബയോടെക്നോളജി വിപുലമായ വികസന സാധ്യതയുള്ള മേഖലയായതിനാല്‍ സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്കും ഇതു തിരിച്ചടിയാണ്-ഹസ്സന്‍ പറഞ്ഞു.

സെന്ററില്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്പെക്ഷന്‍ വിങ് പരിശോധന നടത്തിയതിനെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരണം നല്‍കണം. അവിടത്തെ ശാസ്ത്രജ്ഞരുടെ വ്യക്തിപരമായ ഫയലുകള്‍ പോലും ഉദ്യോഗസ്ഥര്‍ കൊണ്ടുപോയിട്ടുണ്ട്. ഇതില്‍ പലതും മാര്‍ക്കറ്റില്‍ സുലഭമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+