കോടതികള്‍ അധ:പതിച്ചുവെന്ന് പാലൊളി മുഹമ്മദ് കുട്ടി
കോഴിക്കോട്: നോട്ടുകെട്ടുകളുടെ കനത്തിനനുസരിച്ച് വിധി പറയുന്ന രീതിയിലേക്ക് കോടതികള്‍ മാറിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ആരോപിച്ചു.
കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ സ്വാശ്രയ നിയമത്തിലെ പ്രധാന വകുപ്പുകള്‍ ഹൈക്കോടതി റദ്ദ് ചെയ്തു. ലജ്ജാവഹമായ രീതിയിലേക്ക് കോടതികളുടെ പ്രവര്‍ത്തനം മാറിയതിന്റെ തെളിവാണ്. വിദ്യാഭ്യാസ രംഗത്ത് 50 കൊല്ലം കൊണ്ടുണ്ടാക്കിയ നേട്ടങ്ങള്‍ കേരളത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ആരോഗ്യമേഖലയുടെയും വ്യാവസായിക മേഖലയുടെയും സ്ഥിതി ഇതുതന്നെയാണ്. 50 കൊല്ലം കൊണ്ട് കേരളം എന്ത് നേടിയെന്നത് മറ്റ് സംസ്ഥാനങ്ങളിലെ സാധാരണക്കാരെ കാണുമ്പോള്‍ മനസിലാക്കാം- അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാല എംപ്ലോയീസ് യൂണിയന്റെ 35-ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications