വര്‍ഗീയ പ്രവര്‍ത്തനത്തിനെതിരെ പൊലീസില്‍ പ്രത്യേക വിഭാഗം
മലപ്പുറം: വര്‍ീയ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദം, സംഘടിത കുറ്റകൃത്യങ്ങള്‍, ഹവാല ഇടപാടുകള്‍, ആയുധ സംബന്ധമായ കേസുകള്‍ എന്നിവ കൈകാര്യംചെയ്യുന്നതിനായി പൊലീസില്‍ ഇന്റേണല്‍ സെക്യൂരിറ്റി വിങ് സ്ഥാപിയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
ഐജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന വിഭാഗത്തിന് എല്ലാ ജില്ലകളിലും സെല്ലുകള്‍ ഉണ്ടാകും. പുതിയ വിഭാഗത്തിലേയ്ക്കുള്ള 200പേരെ നിലവിലുള്ള സേനയില്‍ നിന്നുതന്നെ തിരഞ്ഞെടുക്കും. പ്രത്യേക വിഭാഗം വരുന്നതോടെ എസ്ബിസിഐഡി വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും.
തീവ്രവാദശക്തികളെയും വര്‍ഗീയ സംഘര്‍ഷങ്ങളെയും ഈ വിഭാഗം വേണ്ടവിധം കൈകാര്യംചെയ്യും. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമീപനം വര്‍ീയ സംഘടനടകളോട് സ്വീകരിയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നില്ല-അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ അന്വേഷിയ്ക്കുന്നതിനുമായി സേനയെ രണ്ടായി വിഭജിച്ചുകഴിഞ്ഞു. സുപ്രിം കോടതി മാനദണ്ഡങ്ങള്‍കൂടി കണക്കിലെടുത്ത് പൊലീസ് ആക്ട് പരിഷ്കരിയ്ക്കാനുള്ള നടപടി സ്വീകരിയ്ക്കും. സ്വന്തമായി കെട്ടിടമില്ലാത്ത 70 പൊലീസ് സ്റേഷനുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനമായിട്ടുണ്ട്-മന്ത്രി വ്യക്തമാക്കി.
തിങ്കളാഴ്ച മലപ്പുറത്ത് എസ്ബിസിഐഡി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications