Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തലശ്ശേരി: തിങ്കളാഴ്ച തലശ്ശേരി മേഖലയിലുണ്ടായ അക്രമങ്ങളില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നാലു ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തകരായ ചാത്താമ്പുള്ളി വീട്ടില്‍ സി. വിനോദ്(32), ഷിനോജ്(21) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂഴിക്കര ചന്ദ്രോത്തുമീത്തല്‍ എന്ന സ്ഥലത്തുവെച്ചാണ് ഇവര്‍ക്ക് വെട്ടേറ്റത്.

വെട്ടേറ്റ് വലതു കൈപ്പത്തി അറ്റ നിലയിലായ വിനോദിനെ ഏറണാകുളം സ്പെഷ്യലിസ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ചൊവ്വാഴ്ച രാവിലെ വിദഗ്ധ ശസ്ത്രക്രിയയിലൂടെ വിനോദിന്റെ കൈപ്പത്തി തുന്നിച്ചേര്‍ത്തിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വിനോദിന് നേരെ ആക്രമണമുണ്ടായത്. തലശ്ശേരി കാര്‍ണിവലിനോടനുബന്ധിച്ച്നടന്ന ഘോഷയാത്രയില്‍ പങ്കെടുത്തശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ പത്തോളം വരുന്ന സംഘമാണ് വിനോദിനെ വെട്ടിയത്.

രാത്രി വൈകിയാണ് ഷിനോജിന് വെട്ടേറ്റത്. ഇതിന്റെ തുടര്‍ച്ചയായാണ് മൂഴിക്കര ചന്ദ്രോത്ത് മീത്തല്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. പ്രദേശത്ത് കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൊി പൊലീസ് സ്റേഷന്‍ പരിധിയിലാണ് അക്രമം നടന്നത്. വിനോദിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ആറു ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+