Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് വിസ്ത വിപണിയിലെത്തി

വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റമായ വിന്‍ഡോസ് വിസ്താ വിപണിയിലിറക്കി.

ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി നടന്ന ചടങ്ങില്‍ മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സും, സിഇഒ സ്റീവ് ബാള്‍മറും ചേര്‍ന്നാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റം പ്രകാശനം ചെയ്തത്.

ആറ് വ്യത്യസ്ത എഡിഷനുകളുള്ള വിസ്ത എഴുപത് രാജ്യങ്ങളിലെ വിപണയില്‍ ചൊവ്വാഴ്ച മുതല്‍ ലഭ്യമാണ്.

മികച്ച സുരക്ഷാ സംവിധാനങ്ങളും സെര്‍ച്ച് സൗകര്യങ്ങളുമാണ് വിസ്തയിലൂടെ മൈക്രോസോഫ്റ്റ് സജ്ജീകരിയ്ക്കുന്നത്. ഡിസ്പ്ലേയിലെ ത്രിഡി ഗ്രാഫിക്സ് കാഴ്ചയും വിസ്തയുടെ പ്രത്യേകതയാണ്.

വിസ്തയോടൊപ്പം പുതിയ ഇ-മെയില്‍, ഓഫീസ് സോഫ്റ്റ്വേറുകളും വിസ്തയോടൊപ്പം തിങ്കളാഴ്ച വിപണിയിലിറക്കിയിട്ടുണ്ട്. 2008ഓടെ ലോകത്ത് ആകെ ഉപയോഗിയ്ക്കുന്നത കംപ്യൂട്ടറുകളില്‍ 50ശതമാനവും വിസ്തയിലേയ്ക്ക് മാറുമെന്നാണ് കരുതപ്പെടുന്നത്.

എക്സ്പി ഉപയോഗിക്കുന്നവര്‍ക്ക് വിസ്തയിലേയ്ക്ക്മാറണമെങ്കില്‍ കംപ്യൂട്ടറിന്റെ ശേഷി വര്‍ധിപ്പിക്കേണ്ടിവരും. വിന്‍ഡോസ് എക്സ് പി ഇറങ്ങി അഞ്ചുവര്‍ഷത്തിന് ശേഷമാണ് വിന്‍ഡോസിന്റെ പുതിയപതിപ്പ് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+