എയര്‍ ഇന്ത്യ-എയര്‍ലൈന്‍സ് ലയനം ഫിബ്രവരിയില്‍
മുംബൈ: എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും തമ്മിലുള്ള ലയനം ഫിബ്രവരിയില്‍ നടന്നേക്കും. ഇതിനുള്ള കേന്ദ്രാനുമതി ഫിബ്രവരി അവസാനത്തോടെ ലഭിച്ചേക്കും.
വിദേശകാര്യ മന്ത്രി പ്രണബ് മുക്കര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതി ലയനത്തിനുള്ള ശുപാര്‍ശ കേന്ദ്രമന്ത്രിസഭക്ക് അയക്കും. അതിന് മുമ്പ് സമിതി ഒരു വട്ടം കൂടി യോഗം ചേരും.
സെക്രട്ടറിമാരുടെ സമിതി നേരത്തെ തന്നെ ലയനത്തിനുള്ള ശുപാര്‍ശ മന്ത്രിമാരുടെ സമിതിക്ക് സമര്‍പ്പിച്ചിരുന്നു.
കേന്ദ്രാനുമതി ലഭിച്ചതിനു ശേഷം ലയനത്തിനു വേണ്ട നിയമനടപടികള്‍ മൂന്ന്-നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തുളസീദാസ് പറഞ്ഞു.












Click it and Unblock the Notifications