കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോറസിനെ ടാറ്റ ഏറ്റെടുത്തു

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ആഗോള സ്റീല്‍ നിര്‍മാണ കമ്പനിയായ കോറസിനെ ടാറ്റ ഏറ്റെടുത്തു. പ്രമുഖ ലാറ്റിന്‍ അമേരിക്കന്‍ സ്റീല്‍ കമ്പനിയായ സിഎസ്എന്നിനെ പിന്തള്ളിയാണ് ടാറ്റ കോറസിനെ ഏറ്റെടുത്തത്.

ഇതോടെ ആഗോള സ്റീല്‍ കമ്പനികളില്‍ ടാറ്റ അഞ്ചാമത്തെ വലിയ കമ്പനിയായി. കോറസിനെ ഏറ്റെടുക്കുന്നതിനായി 11.3 ബില്യണ്‍ ഡോളറാണ് ടാറ്റ നല്‍കിയത്. കമ്പനി ഏറ്റെടുക്കുന്നതിന് കടുത്ത മത്സരമാണ് ടാറ്റയും സിഎഎസ്എന്നും തമ്മില്‍ നടത്തിയത്.

കഴിഞ്ഞ ഒക്ടോബര്‍ 20നാണ് കോറസിനെ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ ടാറ്റ തുടങ്ങിയത്. ഒരു ഘട്ടത്തില്‍ ഏറ്റെടുക്കല്‍ നിയന്ത്രിക്കുന്ന ബ്രിട്ടനിലെ പ്രത്യേക പാനല്‍ മുമ്പാകെ 9.6 ബില്യണ്‍ ഡോളറിന്റെ വില പ്രഖ്യാപിച്ച് സിഎസ്എന്‍ മുന്‍തൂക്കം നേടിയെങ്കിലും ടാറ്റ മത്സരത്തില്‍ മുമ്പിലെത്തുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X