ഐഐഎഫ്ടി വിദ്യാര്‍ഥിക്ക് 45 ലക്ഷം രൂപ ശമ്പളം
ദില്ലി: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഫോറിന്‍ ട്രേഡി (ഐഐഎഫ്ടി)ലെ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു സിങ്കപ്പൂര്‍ കമ്പനി വാര്‍ഷിക ശമ്പളമായി വാഗ്ദാനം ചെയ്തത് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 45 ലക്ഷം രൂപ).
ഐഐഎഫ്ടിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ശമ്പളമാണിത്. മറ്റൊരു വിദ്യാര്‍ത്ഥിക്ക് ആസ്ത്രേല്യന്‍ വീറ്റ് ബോര്‍ഡില്‍ നിന്നും വാഗ്ദാനമായി ലഭിച്ചത് 16 ലക്ഷം രൂപയുടെ വാര്‍ഷിക ശമ്പളമാണ്.
കഴിഞ്ഞ വര്‍ഷം ഐടി കമ്പനികളാണ് കൂടുതലായും വിദ്യാര്‍ത്ഥികളെ തങ്ങളുടെ കമ്പനിയിലേക്ക് ക്ഷണിക്കാനെത്തിയതെങ്കില്‍ ഇത്തവണ മാര്‍ക്കറ്റിംഗ്, റിയല്‍ എസ്റേറ്റ് കമ്പനികളാണ് ഇന്ത്യന്‍ മസ്തിഷ്കങ്ങള്‍ വേട്ടയാടാനെത്തിയത്.
ഐഐഎഫ്ടിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്‍ത്ഥിക്ക് 2005ല്‍ ലഭിച്ച ഉയര്‍ന്ന ശമ്പളം 9.5 ലക്ഷം രൂപയായിരുന്നു. 2006ല്‍ ഇത് 10.6 ലക്ഷം രൂപയായിരുന്നു.
ബാങ്കിംഗ്, ഫൈനാന്‍ഷ്യല്‍ സര്‍വീസ് കമ്പനികളാണ് പ്രധാനമായും നിയമനം നടത്തിയത്. ഇന്‍സ്റിറ്റ്യൂട്ടിലെ 115 വിദ്യാര്‍ത്ഥികള്‍ക്ക് 80 കമ്പനികളിലായാണ് നിയമനം ലഭിച്ചത്.












Click it and Unblock the Notifications