Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിടി സെന്റര്‍: ആരോപണം ശരിയല്ലെന്ന് വി.എസ്

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി കേന്ദ്രത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

സെന്ററിനെതിരെ യുഡിഎഫ് നേതാക്കള്‍ രംഗത്ത് വരുന്നത് അവരുടെ കാലത്തെ ആരോപണങ്ങള്‍ മറച്ചു വയ്ക്കാനാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി രാജ്യാന്തര നിലവാരമുള്ള സെന്ററാക്കി മാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഈ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ നിരന്തരം പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

സെന്റര്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത് സംബന്ധിച്ച് കേന്ദ്ര മന്ത്രി കപില്‍ സിബലുമായി ചര്‍ച്ച നടത്തുകയും സെന്റര്‍ കൈമറുന്നതിനുള്ള സന്നദ്ധത കേരളം അറിയിക്കുകയും ചെയ്തിട്ടുണ്ട്. മറിച്ചുള്ള വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് റയില്‍വെ ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്ര റെയില്‍വേമന്ത്രിയെ പ്രതിഷേധം അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+