കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദേവസ്വം ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്.

ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒട്ടേറെ ആക്ഷേപങ്ങളും ക്രമക്കേടുകളും ഉയര്‍ന്ന് വരികയാണ്. ഈ സാഹചര്യത്തില്‍ കാഴ്ചക്കാരായി ഇരിക്കാനായി സര്‍ക്കാരിനാവില്ല. അതുകൊണ്ടാണ് ദേവസ്വം ഓര്‍ഡിനന്‍സ് കൊണ്ടു വന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവിതാകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്കുള്ള ഓര്‍ഡിനന്‍സിനാണ് അംഗീകാരം നല്‍കിയത്. ഓര്‍ഡിനസില്‍ ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമാക്കി ചുരുക്കിയിട്ടുണ്ട്. ദേവസ്വംബോര്‍ഡിന്റെ ഭരണത്തില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം മന്ത്രിക്കെതിരെ ഇ.കെ.ഭരത് ഭൂഷണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇതേ കുറിച്ച് അന്വേഷണം നടത്തിയതിനു ശേഷം പ്രതികരിക്കാമെന്നും വി.എസ് പറഞ്ഞു.

നാടകാചാര്യന്‍ കെ.ടി മുഹമ്മദിന് ചികിത്സാ സഹായമായി ഒരു ലക്ഷം രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പുഴയില്‍ മുങ്ങിമരിച്ച തൃശൂര്‍ ജുവനെയില്‍ ഹോമിലെ അന്തേവാസിയുടെ കുടുംബത്തിന് 50,000 രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X