Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട്: യുഡിഎഫ് നേതാക്കള്‍ക്ക് പങ്കെന്ന് കോടിയേരി

തിരുവനന്തപുരം: മാറാട് സംഭവത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കുള്ള പങ്ക് കൂടുതല്‍ വെളിച്ചത്ത് വരികയാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മാറാട് കേസിലെ പ്രതി പി.ടി.എ. റഹിം എംഎല്‍എയ്ക്ക് അയച്ച കത്തിലെ വെളിപ്പെടുത്തലുകളെ സര്‍ക്കാര്‍ ഗൗരവമായാണ് എടുക്കുന്നത്. കേസില്‍ യുഡിഎഫ് ആദ്യം മുതല്‍ തന്നെ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് വരികയായിരുന്നു.

സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടായില്ല. അതിനാല്‍ സ്പെഷ്യല്‍ പൊലീസ് ആക്ട് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഒരു മാസം മുമ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

എന്നാല്‍ സിബിഐ അന്വേഷണം നടക്കാതിരിക്കാന്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ട് എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തല്‍. ജയിലില്‍ നിന്നും മാറാട് പ്രതി റഹിം എം.എല്‍.എക്ക് അയച്ച കത്തിലെ വിശദാംശങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വിശദമായി പരിശോധിക്കും.

ഈ കേസില്‍ യുഡിഎഫ് ആദ്യം മുതല്‍ തന്നെ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് വരികയായിരുന്നു. ജയിലിനകത്ത് പ്രതികളുമായി ആരെല്ലാമാണ് കൂടിക്കാഴ്ച നടത്തിയത്, എങ്ങനെയാണ് ഇത്തരത്തിലുള്ള സമ്മര്‍ദ്ദം പ്രതികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകമായി തന്നെ സര്‍ക്കാര്‍ അന്വേഷിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+