കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റുകള്‍ പ്രവേശന പരീക്ഷ നടത്തില്ല

  • By Staff
Google Oneindia Malayalam News

കളമശേരി: സംസ്ഥാന സര്‍ക്കാര്‍ എഴുതുന്ന പ്രവേശന പരീക്ഷ എഴുതുന്നവര്‍ക്ക് സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളില്‍ പ്രവേശനം നല്‍കാന്‍ മാനേജ്മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു.

പ്രവേശന പരീക്ഷയിലെ മാര്‍ക്കും പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിലെ മാര്‍ക്കും ചേര്‍ന്ന ഇന്‍ഡക്സ് മാര്‍ക്കായിരിക്കും പ്രവേശനത്തിന് പരിഗണിക്കുകയെന്ന് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജി.പി.സി.നായര്‍ അറിയിച്ചു.

സ്വാശ്രയ മാനേജ്മെന്റുകള്‍ പ്രത്യേക പരീക്ഷ നടത്തില്ല. സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും പ്രവേശനം ലഭിക്കും.

കോടതി വിധി അനുസരിച്ച് മുഴുവന്‍ സീറ്റുകളിലേക്കും സര്‍ക്കാരിന് പ്രവേശനം നല്‍കാമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം സീറ്റുകള്‍ വിട്ടുകൊടുക്കുന്ന കാര്യം പരിഗണിക്കുമെന്നും നായര്‍ വ്യക്തമാക്കി.

സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തിനു ശേഷം തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X