സിഡ്നി ഷെല്‍ഡണ്‍ അന്തരിച്ചു
ലോസാഞ്ചലസ്: ലോക പ്രശസ്ത എഴുത്തുകാരന്‍ സിഡ്നി ഷെല്‍ഡണ്‍ (89) അന്തരിച്ചു. ന്യൂമോണിയ ബാധിതനായ അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു.
മരണസമയത്ത് ഭാര്യ അലക്സാന്ദ്രയും മകളും എഴുത്തുകാരിയുമായ മേരി ഷെല്‍ഡണും സമീപത്തുണ്ടായിരുന്നു. റാഞ്ചോ മിറാഷിലെ ഈസന്‍ഹോവര്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.
റേജ് ഒഫ് ഏയ്ഞ്ചല്‍സ്, ദി അദര്‍ സൈഡ് ഒഫ് മിഡ്നൈറ്റ്, മാസ്റര്‍ ഒഫ് ദി ഗെയിം, ഇഫ് ടുമോറോ കംസ് എന്നിവ അദ്ദേഹത്തിന്റെ ബെസ്റ് സെല്ലറുകളാണ്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നോവലുകളുടെ കര്‍ത്താവ് എന്ന നിലയില്‍ പ്രശസ്തനാണ് അദ്ദേഹം.
അമ്പതാമത്തെ വയസിലാണ് അദ്ദേഹം എഴുത്ത് ആരംഭിക്കുന്നത്. ലോകമെങ്ങുമുള്ള ജനപ്രിയ എഴുത്തുകാരുടെ മുമ്പന്തിയിലാണ് സിഡ്നി ഷെല്‍ഡന്റെ സ്ഥാനം












Click it and Unblock the Notifications