ഭരത്ഭൂഷണെതിരെ മുന്‍ മന്ത്രി സുധാകരനും
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണെതിരെ ദേവസ്വം മന്ത്രി ജി.സുധാകരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരന്‍.
ഭരത്ഭൂഷണ്‍ അഴിമതിക്കാരനാണെന്ന മന്ത്രി സുധാകരന്റെ പ്രസ്താവന ശരിയാണെന്നും ഭരത്ഭൂഷണ്‍ അഴിമതിക്കാരനാണെന്നാണ് തന്റെ അനുഭവമെന്നും കെ.സുധാകരന്‍ പറഞ്ഞു.
ഭരത്ഭൂഷണ്‍ കേന്ദ്രസര്‍വീസിലിരിക്കാന്‍ യോഗ്യനായ ആളല്ല. അധികാര കേന്ദ്രങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ളയാളാണ് അദ്ദേഹം. സ്വന്തം കാര്യം സാധിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ആളാണ് അദ്ദേഹമെന്നും സുധാകരന്‍ ആരോപിച്ചു.
ഭരത്ഭൂഷണ്‍ നമ്പര്‍ വണ്‍ ക്രിമിനലാണെന്നും സര്‍ക്കാരുകളെ കുഴിയിലിറക്കാന്‍ സെക്രട്ടറിയേറ്റില്‍ പതിയിരിക്കുന്ന വേതാളമാണെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി ജി.സുധാകരന്‍ പറഞ്ഞത്.












Click it and Unblock the Notifications