വാളയാര്‍ ചന്ദനക്കേസില്‍ സിബിഐ അന്വേഷണം
തിരുവനന്തപുരം: വാളയാര്‍ ചന്ദനക്കേസില്‍ അന്വേഷണം സിബിഐയെ ഏല്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
2005 ജനവരി 13ന് വാളയാര്‍ റൂറല്‍ ഇന്‍ഡസ്ട്രീസ് എന്ന ചന്ദനഫാക്ടറിയില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ കേസിലെ പ്രതി സമര്‍പ്പിച്ച ജാമ്യാപേക്ഷയിന്മേല്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളാണ് 2005ല്‍ വനം മന്ത്രി കെ.പി.വിശ്വനാഥന്റെ രാജിക്കു വഴിവച്ചത്. റെയ്ഡ് സംബന്ധിച്ച രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ നേരത്തെ സര്‍ക്കാരിന് ലഭിച്ചിരുന്നു.
കേസിലെ പ്രതി ഷണ്മുഖദാസും സഹോദരിയും സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തങ്ങളെ പീഡിപ്പിക്കുന്നതായി ആരോപിച്ചിരുന്നു. ഇതേ കുറിച്ച് കോഴിക്കോട് വനം കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ്) നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പിന്നീട് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മറ്റൊരു അന്വേഷണത്തിന് ഉത്തരവിട്ടു. വനം ചീഫ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ്) നടത്തിയ അന്വേഷണത്തില്‍ പരാതി വസ്തുതാപരമല്ലെന്ന് കണ്ടെത്തി.
രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളും പരസ്പര വിരുദ്ധമായതിനാലാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.












Click it and Unblock the Notifications