Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് കേരള ഘടകത്തില്‍ പ്രശ്നമുണ്ടെന്ന് വരുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു.

പുന:സംഘടനയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഇതിന് തെളിവാണ്. പാര്‍ട്ടിയില്‍ നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല. കെപിസിസി പ്രസിഡന്റ് എന്നനിലയില്‍ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് ശ്രമിയ്ക്കുന്നത്- അദ്ദേഹം പറഞ്ഞു.

കെപിസിസിയുടെ ചരിത്രത്തിലെ ഏറ്റവും സുദീര്‍ഘമായ പുന:സംഘടനാചര്‍ച്ചയാണ് നടക്കുന്നത്. ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. എല്ലാനേതാക്കളുമായും വിശദമായ ചര്‍ച്ച നടക്കുന്നുണ്ട്. പ്രഖ്യാപനം ഉടന്‍തന്നെയുണ്ടാകും- ചെന്നിത്തല വിശദീകരിച്ചു.

ദേവസ്വം ബോര്‍ഡ് ഓഡിനന്‍സ് നടപ്പാക്കുന്നത് ഭക്തജനങ്ങളുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടായിരിക്കണം. ബോര്‍ഡില്‍ സര്‍ക്കാര്‍ നിയന്ത്രണം ആവശ്യമാണെന്നാണ് കുറേനാളുകളായി പുറത്തുവരുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+