Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയ്ക്കെതിരെ തിരിയരുതെന്ന് ധനമന്ത്രിയോട് സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: മന്ത്രിസഭായോഗങ്ങളില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള വിയോജിപ്പുകള്‍ തുറന്നുപ്രകടിപ്പിയ്ക്കുന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാടിനെതിരെ സിപിഎം സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു.

ഇത്തരം നടപടികള്‍ ഇനിയും തുടരരുതെന്ന് സെക്രട്ടേറിയറ്റ് ഐസകിനോടാവശ്യപ്പെട്ടു. കഴിഞ്ഞ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിതന്നയൊണ് ഐസകിന്റെ പ്രവൃത്തിയിലുള്ള നീരസം അറിയിച്ചത്.

എഡിബി കരാര്‍ സംബന്ധിച്ച പ്രശ്നത്തെത്തുടര്‍ന്ന് മന്ത്രിമാര്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നതിനെ പൊളിറ്റ് ബ്യൂറോ വിലക്കുകയും കൂട്ടുത്തരവാദിത്തം പ്രകടിപ്പിയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷവും മന്ത്രിസഭായോഗത്തില്‍ ഭിന്നത നിഴലിച്ചതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ സെക്രട്ടേറിയറ്റില്‍ ഐസകിന്റെ നടപടികളിലുള്ള നീരസം അറിയിച്ചത്.

മന്ത്രിസഭയില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതാണ് ധനമന്ത്രിയുടെ രീതി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്.

എഡിബി വായ്പാ കരാര്‍ സംബന്ധിച്ചുള്ള തര്‍ക്കമാണ് ഇതിലേറ്റവും രൂക്ഷമായ പ്രശ്നം. പദ്ധതി അടങ്കല്‍ സംബന്ധിച്ച് ആദ്യ ചര്‍ച്ച നടന്ന മന്ത്രിസഭായോഗത്തിലുള്‍പ്പെടെ ഇരുവരും രണ്ടഭിപ്രായക്കാരാണെന്ന് വ്യക്തമായിരുന്നു. ചര്‍ച്ചകള്‍ ഉപസംഹരിച്ച് മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞശേഷവും ധനമന്ത്രി തന്റെ വാദങ്ങള്‍ ആവര്‍ത്തിച്ചു.

മുഖ്യമന്ത്രി ആഭ്യന്തര വിഭവ സമാഹരണത്തിന് ഊന്നല്‍ നല്‍കിയപ്പോള്‍ വിദേശ വായ്പകളുടെ അനിവാര്യതയെക്കുറിച്ചാണ് ധനമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയോട് മാത്രമല്ല മറ്റ് ഘടകകക്ഷിമന്ത്രിമാരില്‍ ചിലരോടുള്ള ഐസകിന്റെ ഭിന്നതയും മന്ത്രിസഭായോഗങ്ങളില്‍ ചിലപ്പോഴൊക്കെ പ്രകടമായിരുന്നു.

ഘടകകക്ഷി നേതാക്കളും ചീഫ് സെക്രട്ടറിയും അടക്കം സന്നിഹിതരായിരിക്കുന്ന യോഗത്തില്‍ പാര്‍ട്ടിയിലെ ഭിന്നത പ്രകടമാക്കുന്നതില്‍ അനൗചിത്യമുണ്ടെന്ന വിലയിരുത്തല്‍ സെക്രട്ടേറിയറ്റിലുണ്ടായി. അഭിപ്രായഭിന്നതകള്‍ അത് മന്ത്രിസഭാ യോഗത്തിനു മുമ്പുള്ള ക്യാബിനറ്റ് ഫ്രാക്ഷനില്‍ പരിഹരിച്ച് മന്ത്രിസഭായോഗങ്ങളില്‍ പാര്‍ട്ടി പൊതുവായ സമീപനം കൈക്കൊള്ളണമെന്നാണ് സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+