ബാലിയ്ക്കെതിരെ സമരം: നേതാക്കള്‍ക്കെതിരെ ഹര്‍ജി
കൊച്ചി: ഹൈക്കോടതി മുന്‍ ചീഫ് ജസ്റിസ് വി.കെ ബാലി അധികാരം ദുര്‍വിനിയോഗം നടത്തിയെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ സമരം നടത്തിയ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
തൃശൂര്‍ ആസ്ഥനമായി പ്രവര്‍ത്തിയ്ക്കുന്ന ഒണ്‍ ലൈഫ്, ഒണ്‍ എര്‍ത്ത് എന്ന സംഘടനായാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ചെയ്തിരിക്കുന്നത്.
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി പി.ശ്രീരാമകൃഷ്ണന്‍, മറ്റ് പത്തോളം വരുന്ന എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വാശ്രയ വിധിയുമായി ബന്ധപ്പെട്ട് ജസ്റിസ് വി.കെ ബാലി കൃത്യനിര്‍വ്വഹണത്തില്‍ പാളിച്ചവരുത്തിയെന്ന് ആരോപിച്ച് ജനവരി 23നാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും ചേര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സമരം നടത്തിയത്.
ബാലിയെ പ്രതീകാത്മകമായി വിചാരണചെയ്യുകയും നാടുകടത്തുകയും ചെയ്തുകൊണ്ടാണ് സമരം നടന്നത്. ഇത്തരം സമരരീതികള്‍ നീതിന്യായവ്യവസ്ഥയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള വിശ്വാസം നശിപ്പിയ്ക്കുമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.












Click it and Unblock the Notifications