നാല് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട്: മന്ത്രി
തിരുവനന്തപുരം: ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള ഭവനരഹിതര്‍ക്ക് വീടുണ്ടാക്കാന്‍ ഭവനനിര്‍മാണ ബോര്‍ഡ് ആശ്വാസനിധി രൂപീകരിക്കുമെന്ന് മന്ത്രി ബിനോയ് വിശ്വം. നാല് വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീട് വച്ച് നല്‍കാന്‍ ഭവന നിര്‍മാണ കര്‍മ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതത്തിനു പുറമെ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും നിധിയിലേക്ക് പണം സമാഹരിക്കും. ബോര്‍ഡിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
ഭവനനയം മാര്‍ച്ചില്‍ പുറത്തിറക്കും. ഗോശ്രീ ദ്വീപ് വികസനത്തിന്റെ കണ്‍സള്‍ട്ടന്‍സി ബോര്‍ഡിന് ലഭിച്ചിട്ടുണ്ട്.
അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാന അഗതികള്‍ക്കായി 100 വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്ന് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ആയിരത്തോളം പേരുടെ ഭവനവായ്പ അടയ്ക്കാമെന്നും അറിയിച്ചിട്ടുണ്ട്.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബോര്‍ഡിനുള്ള സ്ഥലത്ത് വാണിജ്യ സമുച്ചയങ്ങളും ഫ്ലാറ്റുകളും നിര്‍മിക്കുമെന്നും ബിനോയ് വിശ്വം അറിയിച്ചു.












Click it and Unblock the Notifications