Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതിയലക്ഷ്യം: നേതാക്കള്‍ക്കെതിരെ തെളിവില്ലെന്ന് കോടതി

കൊച്ചി: മുന്‍ ചീഫ് ജസ്റിസിനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ നേതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെങ്കില്‍ വസ്തുതാപരമായ തെളിവുകള്‍ വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

രാഷ്ട്രപതിയ്ക്കെതിരെപോലും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളില്‍ കോടതി പ്രതികരിയ്ക്കുന്നത് ഉചിതമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനായി രാഷ്ട്രപതിയ്ക്കെതിരെ ബാല്‍ താക്കറെ നടത്തിയ പരാമര്‍ശങ്ങള്‍ കോടതി ഉദ്ധരിച്ചു.

പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥി, യുവജനസംഘടനാ നേതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒണ്‍ ലൈഫ്, ഒണ്‍ എര്‍ത്ത് എന്ന സംഘടന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

സമരത്തിനിടയില്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയി നടത്തിയ പരാമര്‍ശങ്ങള്‍ സംഘടനയുടെ അഭിഭാഷക കോടതിയില്‍ വായിച്ചുകേള്‍പ്പിച്ചു.

ഇതിനെത്തുടര്‍ന്ന് ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരമാണെന്ന സിന്ധു ജോയിയുടെ പരാമര്‍ശം അവരുടെ സംശയം മാത്രമാണെന്നും കോടതി വിധികള്‍ക്കെതിരെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ആക്ടിംഗ് ചീഫ് ജസ്റിസ് കെ.എസ് രാധാകൃഷ്ണനും ജസ്റിസ് ആന്റണി ഡൊമിനികും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

സ്വാശ്രയ വിധിവന്നതിന് ശേഷം ഹൈക്കോടതിയുടെ അന്തസ്സ് ചോദ്യംചെയ്തുകൊണ്ട് വരുന്ന വിമര്‍ശനങ്ങള്‍ വര്‍ധിച്ചുവരുകയാണ്. ഇക്കാര്യത്തില്‍ കോടതി തന്നെ വേണ്ട നടപടിയെടുക്കണം-ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

കോടതിയലക്ഷ്യക്കേസുകളിലെ നടപടികള്‍ സംബന്ധിച്ച സുപ്രിം കോടതി വിധികള്‍ ഹാജരാക്കാന്‍ സാവകാശം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കേസ് വെള്ളിയാഴ്ചത്തേയ്ക്കുമാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+