പരിയാരം: സര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചില്ല
കൊച്ചി: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഭരണസമിതി പിരിച്ചുവിട്ടത് റദ്ദാക്കിയ നടപടി സ്റേ ചെയ്യണമെന്ന സര്‍ക്കാറിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചില്ല.
ഭരണ സമിതി പിരിച്ചുവിട്ട സിംഗിള്‍ ബഞ്ച് നടപടിയ്ക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. കേസ് ഫെബ്രുവരി 12ന് പരിഗണിയ്ക്കും.
പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഭരണ സമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ജനവരി 24നാണ് ഹൈക്കോടതി റദ്ദാക്കിയത്. കോറം ഇല്ലെന്ന കാരണത്താലാണ് ഭരണസമിതി പിരിച്ചുവിട്ടതായി സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ കോറം ഇല്ലെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളിക്കളയുകയാണുണ്ടായത്.












Click it and Unblock the Notifications