പത്തനംതിട്ട നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസായി
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.
ഇതോടെ അമൃതം ഗോകുലത്തിന്റെ നേതൃത്വത്തിലുള്ള പുറത്തായി. ഉച്ച-യ്ക്ക് ശേഷം വൈ-സ് ചെയര്‍-മാ-നെ-തി-രാ-യ അവി-ശ്വാ-സ പ്രമേ-യം ചര്‍-ച്ച--യ്ക്ക-ടു-ക്കും.
അവിശ്വാസ പ്രമേയം പാസാക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുകയും നഗരസഭാ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിയ്ക്കുകയുംചെയ്തിരുന്നു.
ജനവരി പത്തിന് കൂടിയ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നെങ്കിലും ചര്‍ച്ചയും മറ്റു നടപടികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇടതുഭരണം അവസാനിച്ചതിനെത്തുടര്‍ന്ന് പുതിയ ചെയര്‍പേഴ്സണെയും വൈസ് ചെയര്‍ പേഴ്സണെയും കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് നിര്‍ണ്ണായകമാകും. 29 അംഗ നഗരസഭാ കൗണ്‍സി-ലില്‍ യുഡിഎഫി-ന് 14ഉം ബിജെപിക്ക്- ഒരംഗ-വു-മാ-ണു-ള്ള-ത്.
യുഡിഎഫിലെ 14 അംഗങ്ങളും പൊലീസ് അകമ്പടിയോടെയാണ് വ്യാഴാഴ്ച നഗരസഭയിലെത്തിയത്. ജനങ്ങളുടെ ആഗ്രഹമാണ് തങ്ങള്‍ സഫലമാക്കിയതെന്ന് അവിശ്വാസ പ്രമേയം പാസായ ശേഷം പുറത്തുവന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ജനദ്രാഹപരമായിരുന്നു കൗണ്‍സിലിന്റെ പ്രവര്‍ത്തനമെന്നും ഇവര്‍ ആരോപിച്ചു.












Click it and Unblock the Notifications