Get Updates
Get notified of breaking news, exclusive insights, and must-see stories!

പരമ്പരാഗത അറിവുകളെക്കുറിച്ച് പോര്‍ട്ടല്‍

തിരുവനന്തപുരം: കേരളത്തിന്റെ പരമ്പരാഗത അറിവുകളെക്കുറിച്ച് കേരള സംസ്ഥാന ഐടി മിഷന്‍ പോര്‍ട്ടല്‍ തയ്യാറാക്കുന്നു.

ആയുര്‍വേദ ഔഷധങ്ങള്‍, കൃഷി, മൃഗസംരക്ഷണം, ഭക്ഷണം, പരിസ്ഥിതി സംരക്ഷണം, സംസ്കാരം തുടങ്ങിയ മേഖലകളില്‍ കേരളത്തിന്റെ തനതായ പാരമ്പര്യത്തെയും അറിവുകളെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന രീതിയിലാണ് പോര്‍ട്ടല്‍ സജ്ജീകരിയ്ക്കുന്നത്.

ഇതുകൂടാതെ ജൈവവൈവിധ്യം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവയെക്കുറിച്ചുള്ള ഒരു രജിസ്ററും ഇതില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഐടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.ആര്‍ അജിത്കുമാര്‍ പറഞ്ഞു.

ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഡോക്യുമെന്റേഷന്‍ ഫെബ്രുവരിയില്‍ ആരംഭിയ്ക്കും. അക്ഷയ ഐടി പദ്ധതി വഴി കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ നേടിയ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലയെ ഇതിനായി തിരഞ്ഞെടുത്തത്- അജിത് കുമാര്‍ വ്യക്തമാക്കി.

ഓരോ പ്രദേശത്തെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് അതാതിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിയ്ക്കുക. സമഗ്രമായ ഒരു വിജ്ഞാന ശൃംഗലയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഇതു നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഫിബ്രവരി ഏഴിന് ഒരു ഏകദിന ശില്‍പശാല നടത്താന്‍ ഐടി മിഷന്‍ തീരുമാനിച്ചിട്ടുണ്ട്- അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+