സംസ്ഥാന വനിതാ കമ്മിഷന്‍ പിരിച്ചുവിട്ടു
തിരുവനന്തപുരം: എം.കമലം അധ്യക്ഷയായ സംസ്ഥാന വനിതാകമ്മിഷന്‍ പിരിച്ചുവിട്ടു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ട് അസാധാരണ ഗസറ്റായി പുറത്തിറങ്ങി.
പുതിയതായി ആറംഗ വനിതാകമ്മിഷനായിരിക്കും നിലവില്‍ വരുകയെന്ന് ഓഡിനന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആറംഗങ്ങളില്‍ ഒരാള്‍ കമ്മിഷന്റെ മെമ്പര്‍ സെക്രട്ടറിയായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എം. കമലം അധ്യക്ഷയും കുല്‍സു, ലിസി ജോസ് എന്നിവര്‍ അംഗങ്ങളുമായിരുന്ന കമ്മിഷന്‍ 2002ല്‍ യുഡിഎഫ് ഭരണകാലത്താണ് ചുമതലയേറ്റെടുത്തത്. ഇതിന് 2007 മെയ് 14വരെ കാലാവധിയുണ്ടായിരുന്നു.
കമലത്തിന്റെ അധ്യക്ഷതയിലുള്ള കമ്മിഷന്‍ നിര്‍ജ്ജീവമാണെന്നും ഫയലുകള്‍ കുന്നുകൂടാന്‍ ഇവരുടെ പ്രവര്‍ത്തനം ഇടയാക്കിയെന്നും യഥാസമയത്ത് സിറ്റിംഗുകള്‍ നടത്തിയില്ലെന്നും ആരോപിച്ചാണ് കാലാവധിയ്കുമുമ്പേ കമ്മിഷന്‍ പിരിച്ചുവിട്ടത്.
സ്ത്രീപീഡനക്കേസുകളില്‍ രാഷ്ട്രീയമായും വിഭാഗീയമായും ഇടപെട്ടുവെന്നും പല സുപ്രധാന കേസുകളുടെയും രേഖകള്‍ കോടതിയില്‍ ഹാജരാക്കിയില്ലെന്നും ആരോപണമുണ്ട്.
പുതിയ കമ്മിഷന്‍ രൂപീകരിയ്ക്കുന്നതിന് മുമ്പേ നിലവിലുള്ള കമ്മിഷനെ പിരിച്ചുവിട്ടത് വരും ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കമ്മിഷന്‍ സിറ്റിംഗുകളെ തടസപ്പെടുത്തും. കമ്മിഷന്‍ ആസ്ഥാനത്ത് വ്യാഴാഴ്ച നത്താന്‍ നിശ്ചയിച്ചിരിയ്ക്കുന്ന അദാലത്തും പിരിച്ചുവിടലോടെ തടസപ്പെടും. അറുപതോളം പേര്‍ക്കാണ് അദാലത്തിലെത്താന്‍ കത്തയച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications