ഇനി റിയാലിറ്റി ഷോയില്‍ പങ്കെടുക്കില്ല: ശില്പാ ഷെട്ടി
ലണ്ടന്‍: ഇനിയൊരിക്കലും റിയാലിറ്റി ഷോയില്‍ പങ്കെടുക്കില്ലെന്ന് വിവാദമായ സെലിബ്രിറ്റി ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയില്‍ വിജയിയായ ശില്പാ ഷെട്ടി പറഞ്ഞു.
ചാനല്‍-4ലെ സെലിബ്രിറ്റി ബിഗ് ബ്രദറില്‍ പങ്കെടുത്തപ്പോള്‍ ബഹുമാനമില്ലാതെയുള്ള പെരുമാറ്റമാണ് എനിക്ക് നേരിടേണ്ടി വന്നത്. അതെന്നെ ഞെട്ടിപ്പിച്ചു. ബ്രിട്ടന്‍ ഉയര്‍ന്ന സംസ്കാരത്തിന് പേര് കേട്ടതാണെങ്കിലും അതെനിക്കെവിടെയും കാണാന്‍ കഴിഞ്ഞില്ല- റിയാലിറ്റി ഷോയിലെ തന്റെ അനുഭവത്തെ പറ്റി ശില്പ പറഞ്ഞു.
സെലിബ്രിറ്റി ബിഗ് ബ്രദറില്‍ വിജയിയായതോടെ ശില്പയെ തേടി പുതിയ അവസരങ്ങളെത്തിയിരിക്കുകയാണ്. മോഡലിംഗിലും സിനിമയിലും ശില്പക്ക് പുതിയ അവസരങ്ങള്‍ ലഭിച്ചതിനൊപ്പം ഒരു പുസ്തകം രചിക്കാനും ഒരു പ്രസാധക കമ്പനി അവരെ സമീപിച്ചിട്ടുണ്ട്.












Click it and Unblock the Notifications