Get Updates
Get notified of breaking news, exclusive insights, and must-see stories!

തസ്ലീമക്ക് ആറ് മാസം കൂടി ഇന്ത്യയില്‍ തുടരാം

ദില്ലി: അഭയാര്‍ത്ഥിയായ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന് ആറ് മാസം കൂടി ഇന്ത്യയില്‍ താമസിക്കാം. അവരുടെ വിസാ കാലാവധി ആറ് മാസം കൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊല്‍ക്കത്തയില്‍ താമസിക്കുന്ന തസ്ലീമയുടെ വിസയുടെ കാലാവധി ഫിബ്രവരി 17ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി. വിസ ദീര്‍ഘിപ്പിക്കുന്നതിന് അവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ അപേക്ഷ നല്‍കിയിരുന്നു. വിദേശകാര്യ മന്ത്രാലയം ഉള്‍പ്പെടെയുള്ള മറ്റ് ഏജന്‍സികളൊന്നും തസ്ലീമയുടെ വിസ ദീര്‍ഘിപ്പിച്ചതിനോട് വിയോജിപ്പ് പ്രകടിപ്പിക്കാനിടയില്ല.

12 വര്‍ഷമായി തസ്ലീമ അഭയാര്‍ത്ഥിയായി കഴിയുകയാണ്. 1993ല്‍ അവരുടെ വിവാദ നോവല്‍ ലജ്ജ പുറത്തിറങ്ങിയതിനു ശേഷം ബംഗ്ലാദേശിലെ മതമൗലികവാദികളുടെ കടുത്ത രോഷത്തെ തുടര്‍ന്ന് അവര്‍ സ്വീഡനിലേക്ക് പലായനം ചെയ്തു. തസ്ലീമയ്ക്കെതിരെ ഫത്വ പുറപ്പെടുവിച്ചതോടെ അവര്‍ ധാക്കയിലേക്ക് താമസം മാറ്റി.

2003 നവംബറില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തസ്ലീമയുടെ ദ്വിഖാന്തിതോ എന്ന പുസ്തകത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2004 സപ്തംബറില്‍ കൊല്‍ക്കത്ത ഹൈക്കോടതി നിരോധനം നീക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+