കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് അധികാരം കൈമാറും: കുമാരസ്വാമി

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: പൊതു മിനിമം പരിപാടി പിന്തുടരാന്‍ തയ്യാറാണെങ്കില്‍ ഭരണം ബിജെപിയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.

ഇക്കാര്യത്തില്‍ ബിജെപിയ്ക്ക് ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അധികാരം പങ്കുവെയ്ക്കല്‍ കരാര്‍ പ്രകാരം 20മാസങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഭരണം ബിജെപിയ്ക്കു കൈമാറുമെന്നതില്‍ മാറ്റമില്ല. എന്നാല്‍ തന്റെ ഊഴം പൂര്‍ത്തിയാക്കുന്നതിന് ഇനിയും എട്ട് മാസം കൂടി ബാക്കി നില്‍ക്കെ അധികാര കൈമാറ്റത്തെ കുറിച്ച് ഇപ്പോള്‍ എന്തിനാണ് ചര്‍ച്ച ചെയ്യുന്നതെന്ന് മനസിലാവുന്നില്ല.

രാഷ്ട്രീയത്തില്‍ എന്തും സംഭവിയ്ക്കാം, ജനപിന്തുണയുണ്ടെങ്കില്‍ മാത്രമേ ഇവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയൂ. ഭരണം നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബിജെപിയുമായുള്ള സഖ്യം സഹായിച്ചു- കുമാരസ്വാമി പറഞ്ഞു.

പൊതു മിനിമം പരിപാടി പിന്തുടരാന്‍ തയ്യാറാണെങ്കില്‍ മാത്രമേ ബിജെപിയ്ക്ക് ജനതാദള്‍(എസ്) അധികാരം കൈമാറുകയുള്ളുവന്ന് ദേവഗൗഡ ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു.

വിരാട് ഹിന്ദു സമാജോത്സവത്തോടനുബന്ധിച്ച് ആര്‍എസ്എസ് നയിച്ച റാലിയെത്തുടര്‍ന്ന് ബാംഗ്ലൂരിന്റെ പലഭാഗങ്ങളിലും സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് ഗൗഡ ഇങ്ങനെ പറഞ്ഞത്. സംഭവത്തില്‍ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഇത്തരം റാലികളും പരിപാടികളും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും മറിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുകയേയുള്ളുവെന്നും കുമാരസ്വാമിയും അഭിപ്രായപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X