സ്വാശ്രയം വിധി: അപ്പീല്‍ 12ന് പരിഗണിക്കും
ദില്ലി: സ്വാശ്രയകേസിലെ ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി ഫിബ്രവരി 12ന് പരിഗണിക്കും.
കേസില്‍ എത്രയും പെട്ടെന്ന് തീര്‍പ്പുണ്ടാക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ഫിബ്രവരിയില്‍ത്തന്നെ കേസ് പരിഗണിയ്ക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചത്.
ചീഫ് ജസ്റിസ് കെ.ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുക. പ്രശസ്ത അഭിഭാഷകനായ ടി.എസ് വൈദ്യനാഥനാണ് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. ഇദ്ദേഹം തന്നെയായിരുന്നു ഹൈക്കോടതിയിലും സര്‍ക്കാറിന് വേണ്ടി ഹാജരായത്.
പ്രവേശമാനദണ്ഡം നിശ്ചയിക്കുന്ന മൂന്നാം വകുപ്പ്, ഫീസ് നിര്‍ണ്ണയം സംബന്ധിച്ച ഏഴാം വകുപ്പ്, ന്യൂന പക്ഷ പദവി സംബന്ധിച്ച എട്ടാം വകുപ്പ്, പത്താം വകുപ്പ് എന്നീ സുപ്രധാന വകുപ്പുകളാണ് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയത്.












Click it and Unblock the Notifications