Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്യൂണിസ്റ് നേതാവ് എ.വി.ആര്യന്‍ അന്തരിച്ചു

തൃശൂര്‍: പ്രമുഖ കമ്യൂണിസ്റ് നേതാവും അഴീക്കോടന്‍ രാഘവന്‍ കൊലക്കേസിലെ പ്രതിയുമായ എ.വി.ആര്യന്‍ (87) അന്തരിച്ചു. തൃശൂര്‍ ഒളരിയിലെ വീട്ടില്‍ വ്യാഴാഴ്ച രാത്രി 9.45നായിരുന്നു അന്ത്യം.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ് ചിന്താഗതിയുമായി അടുത്ത ആര്യന്‍ പിന്നീട് സൈന്യത്തില്‍ ചേര്‍ന്നു. സൈന്യത്തില്‍ കമ്യൂണിസ്റ് പാര്‍ട്ടിയുടെ രഹസ്യാംഗമായിരുന്നു. പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു.

കമ്യൂണിസ്റ് പാര്‍ട്ടി നിരോധിച്ച കാലത്ത് ആര്യന്റെ വീട്ടില്‍ പോളിറ്റ് ബ്യൂറോ യോഗം നടന്നപ്പോള്‍ പ്രമുഖ നേതാക്കളെ ഇവിടെ വച്ച് പൊലീസ് അറസ്റ് ചെയ്തു. 65ലും 67ലും ഒല്ലൂുര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി.

പാര്‍ട്ടിക്കുള്ളില്‍ ഇ.എം.എസുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. ഇതുകാരണം അദ്ദേഹത്തിന് പാര്‍ട്ടിയില്‍ കാര്യമായ സ്ഥാനങ്ങള്‍ ലഭിച്ചില്ല. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞത്. പിന്നീട് നക്സല്‍ പ്രസ്ഥാനവുമായി അടുത്തു. ബോള്‍വെഷിക് പാര്‍ട്ടിലാണ് പിന്നീടെത്തിയത്. 1972ലാണ് അഴീക്കോടന്‍ രാഘവന്‍ കൊലക്കേസിലെ പ്രതിയായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+