തൃശൂരിലും ഭൂചലനം അനുഭവപ്പെട്ടു
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ദേശമംഗലം, എരുമപ്പെട്ടി ഭാഗങ്ങളിലാണ് ചലനം ശക്തമായി അനുഭവപ്പെട്ടത്.
പന്ത്രണ്ടരയോടെ ഭൂമിയ്ക്കടിയില്‍ നിന്നും ശക്തമായ പ്രകമ്പനം ഉണ്ടാവുകയും തുടര്‍ന്ന് ചലനം അനുഭവപ്പെടുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. പരിഭ്രാന്തരായ ജനങ്ങള്‍ ഏറെനേരം വീടുകള്‍ക്ക് പുറത്താണ് കഴിച്ചുകൂട്ടിയത്.
ഭൂചലനത്തെത്തുടര്‍ന്ന് ചില വീടുകളുടെ ചുമരുകളില്‍ വിള്ളലുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications