കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം.ജെ.ജേക്കബിന്റെ നിയമസഭാംഗത്വം അസാധുവാക്കി

  • By Staff
Google Oneindia Malayalam News

കൊച്ചി: പിറവം എംഎല്‍എ എം.ജെ ജേക്കബിന്റെ നിയമസഭാംഗത്വം കേരള ഹൈക്കോടതി അസാധുവാക്കി.

തിരഞ്ഞെടുപ്പില്‍ അഴിമതിനടന്നുവെന്നാരോപിച്ച് പിറവം നിയോജക മണ്ഡലത്തിലെ ഒരു വോട്ടറായ എ.നാരായണന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ വിധി പുറപ്പെടുവിച്ചത്.

ഹൈക്കോടതി ജസ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനാണ് ഈ വിധി പ്രസ്താവിച്ചത്. കേരള കോണ്‍ഗ്രസ് നേതാവ് ടി.എം.ജേക്കബായിരുന്നു പിറവത്തെ എം.ജെ.ജേക്കബിന്റെ പ്രധാന എതിരാളി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എം ജേക്കബിനെതിരെ ഉണ്ടായ വ്യക്തിപരമായ ആരോപണങ്ങളാണ് കോടതിവിധിയ്ക്കടിസ്ഥാനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ത്ഥിയായ എം.ജെ ജേക്കബ് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ഡിഐസി സ്ഥാനാര്‍ത്ഥിയായ ടി.എം ജേക്കബിനെ തോല്‍പ്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X