Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട് കലാപം: സിബിഐ അന്വേഷിയ്ക്കില്ല

കൊച്ചി: മാറാട് കലാപം അന്വേഷിയ്ക്കുന്നതില്‍നിന്നും സിബിഐ പിന്‍മാറി. അന്വേഷണം ഏറ്റെടുക്കേണ്ടതില്ലെന്ന് സിബിഐ ഹെഡ്ക്വാട്ടേസ് കേന്ദ്ര പേഴ്സണല്‍മന്ത്രാലയത്തിന് കത്തയച്ചു.

കേസന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പേഴ്സണല്‍ മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നടത്തിയ സാധ്യതാ പഠനത്തിന് ശേഷമാണ് അന്വേഷണം ഏറ്റെടുക്കേണ്ടതില്ലെന്ന് സിബിഐ തീരുമാനിച്ചത്.

മാറാട് കലാപത്തിന് പിന്നില്‍ നടന്ന ഗൂഢാലോചനയുള്‍പ്പെടെയുള്ള വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിനായി സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ 2006 സെപ്തംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് തോമസ് പി ജോസഫ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തതനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

ഇതിനെത്തുടര്‍ന്ന് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സിബിഐയോട് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരായുകയായിരുന്നു. സിബിഐ ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെന്നൈയിലെ സിബിഐ ക്രൈം യൂണിറ്റാണ് ഇതിന്റെ സാധ്യതാ പഠനം നടത്തിയത്. രണ്ടുമാസമെടുത്താണ് സാധ്യതാ പഠനം പൂര്‍ത്തിയാക്കിയത്.

കേസില്‍ ഭാഗികമായ അന്വേഷണത്തിന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും കേസിന് കാലപ്പഴക്കം കൂടുതലാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് അന്വേഷിയ്ക്കുന്നില്ലെന്ന് സിബിഐ തീരുമാനിച്ചത്.

സിബിഐയുടെ ലീഗല്‍ സെല്ലിനും ഇതേ അഭിപ്രായമാണ്. ചെന്നൈ യൂണിറ്റിന്റെ നിഗമനവുമായി സിബിഐ ഡയറക്ടര്‍ യോജിച്ചുവെന്നാണ് സിബിഐയുടെ കൊച്ചി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തെത്തുടര്‍ന്ന് സിബിഐ അന്വേഷണം വേണ്ടെന്നുവെച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അന്വേഷണം സിബിഐയ്ക്കുവിടാന്‍ വീണ്ടും ശുപാര്‍ശയുണ്ടായി. ഇതിന് പിന്നില്‍ രാഷ്ട്രീയക്കളിയുണ്ടെന്ന് സിബിഐ ദില്ലിവൃത്തങ്ങള്‍ കരുതുന്നു. അന്വേഷണം ഉപേക്ഷിയ്ക്കുന്നതിന് അതും കാരണമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+