കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട് കരാര്‍ ലംഘിച്ചു: മന്ത്രി പ്രേമചന്ദ്രന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളവുമായുള്ള പറമ്പിക്കുളം ആളിയാര്‍ കരാര്‍ തമിഴ്നാട് ലംഘിച്ചുവെന്ന് ജലവിഭവമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ആരോപിച്ചു.

കരാര്‍ ലംഘനത്തിനെതിരെ കേരളം ശക്തമായ നടപടി സ്വീകരിക്കും. ഫിബ്രവരി 14ന് നടക്കുന് സംയുക്ത ജല നിയന്ത്രണ ബോര്‍ഡിന്റെ യോഗത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഫിബ്രവരി ഒന്നിന് തമിഴ്നാട് കേരള ഷോളയാറിലെ ജലനിരപ്പ് 2663 അടിയായി നിലനിര്‍ത്തണം. എന്നാല്‍ ഫിബ്രവരി ഒന്ന് വ്യാഴാഴ്ച കേരള ഷോളയാറിലെ വെള്ളം 2658.40 അടി മാത്രമായിരുന്നു. വര്‍ഷത്തില്‍ കേരളത്തിന് ഷോളയാറില്‍ നിന്നും 12.3 ടിഎംസി വെള്ളവും മണക്കടവില്‍ നിന്ന് 2.3 ടിഎംസി വെള്ളവും ലഭിക്കേണ്ടതാണ്. തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ഷോളയാറിലെ വെള്ളം തിരിച്ചുവിട്ടതുകൊണ്ടാണ് ജലനിരപ്പ് താഴാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X