ഞാന്‍ വാര്‍ത്താസ്രഷ്ടാവല്ല: വി.എസ്
തിരുവനന്തപുരം: താന്‍ വാര്‍ത്താസ്രഷ്ടാവല്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനുള്ള ചെറിയ ചുവടുവെയ്പുകള്‍ മാത്രമാണ് തന്റെ പ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
മനോരമ ന്യൂസ് ഏര്‍പ്പെടുത്തിയ ന്യൂസ് മേക്കര്‍-2006 പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതല്‍ വാര്‍ത്ത സൃഷ്ടിച്ചയാളെന്ന ബഹുമതിയില്‍ അല്പം പോലും ആവേശമോ സന്തോഷമോ തോന്നുന്നില്ല. ഞാനും എന്റെ പ്രസ്ഥാനവും മുറുകെപ്പിടിയ്ക്കുന്ന ആശയങ്ങളെയും സമരരീതികളെയും രൂക്ഷമായി വിമര്‍ശിയ്ക്കുന്ന മാധ്യമമാണ് മലയാള മനോരമ. വയല്‍നികത്തല്‍ സമരങ്ങള്‍ക്കെതിരെപോലും മനോരമ ശക്തമായ നിലപാടെടുത്തിട്ടുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തായിരുന്നപ്പോഴും ഇപ്പോള്‍ ഭരണത്തിലായിരിക്കുമ്പോഴും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും സമൂഹത്തിലെ അസമത്വങ്ങള്‍ക്കും പരിഹാരം കാണുകയെന്നതാണ് പ്രധാന ലക്ഷ്യം. ഈ അടിസ്ഥാന ആശയത്തില്‍ ഊന്നിമുന്നോട്ടുപോകുന്ന ഇടതു പ്രസ്ഥാനത്തിന് കൂടിയുള്ളതാണ് ഈ പുരസ്താരം-വി.എസ് പറഞ്ഞു.
അഴിമതിയ്ക്കെതിരെയുള്ള ആത്മാര്‍ത്ഥവും സത്യസന്ധവുമായ പ്രവര്‍ത്തനം നടത്തുന്ന വി.എസ് ക്രിക്കറ്റ്് താരം ശ്രീശാന്ത്, ജി. മാധവന്‍ നായര്‍, ശശിതരൂര്‍ എന്നിവരെ പിന്നിലാക്കി ന്യൂസ് മേക്കര്‍ പുരസ്കാരം നേടിയതില്‍ ആശ്ചര്യമില്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത ദി ഹിന്ദു എഡിറ്റര്‍ എന്‍ റാം പറഞ്ഞു.












Click it and Unblock the Notifications