Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാല്‍ താക്കറെ വീണ്ടും കലാമിനെതിരെ

മുംബൈ: ശിവസേനാ നേതാവ് ബാല്‍ താക്കറെ വീണ്ടും രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിനെതിരെ വിമര്‍ശനം ചൊരിഞ്ഞു.

രാഷ്ട്രപതി സ്ഥാനത്തേക്ക് ഞങ്ങളും അദ്ദേഹത്തിന് വോട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ രാഷ്ട്രപതിയായശേഷം ആ സ്ഥാനത്തിന് യോജിച്ചതാണോ അദ്ദേഹത്തിന്റെ പെരുമാറ്റം? അല്ലെന്നാണ് ഉത്തരം- മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ ബാല്‍ താക്കറെ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അഫ്സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചിട്ടും ആ ഫയല്‍ ഇപ്പോഴും കലാമിന്റെ മേശപ്പുറത്ത് കിടക്കുകയാണെന്നും താക്കറെ ആരോപിച്ചു.

അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിക്കളയാതെ രാഷ്ട്രപതി തീരുമാനം വൈകിക്കുന്നതിനെതിരെ താക്കറെ നേരത്തെ ആഞ്ഞടിച്ചിരുന്നു. മുഖത്ത് വീണ് കിടക്കുന്ന നീണ്ട മുടി കണ്ണുകള്‍ മറക്കുന്നത് കാരണം കലാമിന് സത്യം കാണാന്‍ കഴിയുന്നില്ലെന്നും അതല്ലെങ്കില്‍ അദ്ദേഹം കണ്ണിന് മുന്നില്‍ ചന്ദ്രക്കലയും നക്ഷത്രവും കാണുന്നുണ്ടാവുമെന്നുമാണ് താക്കറെ നേരത്തെ പറഞ്ഞത്.

തന്റെ വിവാദം സൃഷ്ടിച്ച ഈ പ്രസ്താവനയെ താക്കറെ ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ന്യായീകരിച്ചു. ഞാന്‍ തെറ്റായി എന്താണ് കലാമിനെ കുറിച്ച് പറഞ്ഞത്? എല്ലാറ്റിനുമപ്പുറം ഞാനൊരു കാര്‍ട്ടൂണിസ്റാണ്. ഒരാളുടെ നീണ്ട മുടിയെ കുറിച്ച് പരാമര്‍ശിക്കുന്നതില്‍ തെറ്റൊന്നുമില്ല- താക്കറെ പറഞ്ഞു.

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ശിവസേന വിജയത്തെ തുടര്‍ന്നാണ് താക്കറെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+