Get Updates
Get notified of breaking news, exclusive insights, and must-see stories!

പുന:സംഘടന: ഡിസിസി പ്രസിഡന്റുമാരുടെ അന്തിമ പട്ടിക തയ്യാറായി

ദില്ലി: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പുന:സംഘടനയുമായി ബന്ധപ്പെട്ട് പുതിയ ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക തയ്യാറായി.

പട്ടികയുടെ അംഗീകാരത്തിനായി സംസ്ഥാനനേതാക്കള്‍ ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗന്ധിയെ കാണും. ഇതിന് ശേഷമായിരിക്കും പട്ടിക പ്രസിദ്ധീകരിയ്ക്കുക.

പുന:സംഘടനയുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുന്ന പട്ടികയ്ക്കാണ് രൂപം നല്‍കിയിരിയ്ക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രവര്‍ത്തക സമിതിയംഗം വീരപ്പ മൊയ്ലിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അറിയിച്ചു.

പുന:സംഘടന സംബന്ധിച്ച് നേതാക്കള്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.

തിരുവനന്തപുരം- വി.എസ് ശിവകുമാര്‍, കൊല്ലം-കടവൂര്‍ ശിവദാസന്‍, പത്തനംതിട്ട-മോഹന്‍ രാജ്, ആലപ്പുഴ-എ.എ ഷുക്കൂര്‍, ഇടുക്കി-പി.ടി തോമസ്, കോട്ടയം-കെ.സി ജോസഫ്, എറണാകുളം-വി.ജെ പൗലോസ്, തൃശൂര്‍-തേറമ്പില്‍ രാമകൃഷ്ണന്‍, പാലക്കാട്-എ.വി ഗോപിനാഥ്, മലപ്പുറം-അബൂബക്കര്‍, കോഴിക്കോട്-കെ.സി അബു, വയനാട്-കെ. ബാലചന്ദ്രന്‍, കണ്ണൂര്‍-പി.രാമകൃഷ്ണന്‍, കാസര്‍കോട്-വെളുത്തമ്പു എന്നിങ്ങനെയാണ് ഡിസിസി പ്രസിഡന്റുമാരുടെ പുതിയ പട്ടിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+