കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി.ശങ്കരന്‍ കെപിസിസി ജനറല്‍ സെക്രട്ടറി

  • By Staff
Google Oneindia Malayalam News

ദില്ലി: കേരളത്തിലെ പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയ്ക്ക് അംഗീകാരമായി. ഇതിനൊപ്പം മുന്‍ മന്ത്രി പി. ശങ്കരനെ കെപിസിസി ജനറല്‍ സെക്രട്ടറിയായി നിയമിയ്ക്കുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രസിഡന്റുമാരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചപ്പോള്‍ ഐ ഗ്രൂപ്പിനൊപ്പം പാര്‍ട്ടി പിളര്‍ത്തിപ്പോയി തിരിച്ചെത്തിയവരെ പരിഗണിച്ചില്ല.

പാര്‍ട്ടി വിട്ട് ഡിഐസിയില്‍ ചേരുകയും പിന്നീട് തിരിച്ചെത്തുകയുംചെയ്ത വി. ബാലാറാം ഉള്‍പ്പെടെയുള്ള നേതാക്കളെ കെപിസിസി എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്.

പ്രതിരോധ മന്ത്രി എ.കെ ആന്റണിയുമായി രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, പി.പി തങ്കച്ചന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ഡിസിസി പ്രസിഡന്റുമാരുടെ അന്തിമ പട്ടിക തയ്യാറായത്.

കേന്ദ്രമന്ത്രി വയലാര്‍ രവി, തെന്നല ബാലകൃഷ്ണപ്പിള്ള, കെ.പി ഉണ്ണികൃഷ്ണന്‍ എന്നിവരുമായും ലിസ്റ് തയ്യാറാക്കുന്നതിനുമുമ്പേ ചര്‍ച്ച നടത്തിയിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം- വി.എസ് ശിവകുമാര്‍, കൊല്ലം-കടവൂര്‍ ശിവദാസന്‍, പത്തനംതിട്ട-മോഹന്‍ രാജ്, ആലപ്പുഴ-എ.എ ഷുക്കൂര്‍, ഇടുക്കി-പി.ടി തോമസ്, കോട്ടയം-കെ.സി ജോസഫ്, എറണാകുളം-വി.ജെ പൗലോസ്, തൃശൂര്‍-തേറമ്പില്‍ രാമകൃഷ്ണന്‍, പാലക്കാട്-എ.വി ഗോപിനാഥ്, മലപ്പുറം-അബൂബക്കര്‍, കോഴിക്കോട്-കെ.സി അബു, വയനാട്-കെ. ബാലചന്ദ്രന്‍, കണ്ണൂര്‍-പി.രാമകൃഷ്ണന്‍, കാസര്‍കോട്-വെളുത്തമ്പു എന്നിവരാണ് പുതിയ ഡിസിസി പ്രസിഡന്റുമാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X