അപകീര്‍ത്തികരമായ വാര്‍ത്ത: രാഹുല്‍ നോട്ടീസയച്ചു
ദില്ലി: അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് കോണ്‍ഗ്രസ് നേതാവും ലോക്സഭാംഗവുമായ രാഹുല്‍ ഗാന്ധി ഒരു വെബ് സൈറ്റിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു.
അമേത്തിയിലെ സുകന്യ എന്ന പെണ്‍കുട്ടിയെ രാഹുല്‍ ഗാന്ധി ബലാത്സംഗം ചെയ്തുവെന്ന വാര്‍ത്തയാണ് ഹിന്ദുയുനൈറ്റി.ഓര്‍ഗ് എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്.
രാഹുല്‍ ഗാന്ധിയും സുഹൃത്തുക്കളും അമേത്തിയിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മകളായ സുകന്യയെ മദ്യം കുടിപ്പിക്കാന്‍ ശ്രമിക്കുകയും കൂട്ടബലാത്സംഗം ചെയ്തുവെന്നുമാണ് ഏറെ അറിയപ്പെടാത്ത വെബ്സൈറ്റിലെ വാര്‍ത്തയില്‍ ആരോപിച്ചിരിക്കുന്നത്.
ഒരാഴ്ച മുമ്പാണ് ഈ വാര്‍ത്ത വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. വെബ്സൈറ്റ് നടത്തുന്നത് ആരൊക്കെയാണെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തിയതിനു ശേഷമാണ് നോട്ടീസ് അയച്ചത്. വെബ് സൈറ്റ് നടത്തുന്ന രോഹിത് വ്യാസ്മാന്‍, ഇസ്ബോര്‍ഡ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.












Click it and Unblock the Notifications