ശങ്കരനാരായണന്‍ നാഗാലാന്റ് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു
കൊഹിമ: നാഗാലാന്റ് ഗവര്‍ണറായി കെ.ശങ്കരനാരായണനന്‍ സത്യപ്രതിജ്ഞചെയ്തു.
കൊഹിമയിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നാഗാലാന്റ് ഹൈക്കോടതി ചീഫ് ജസ്റിസ് ഡി. ബിശ്വാസ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളായ എം.എം ഹസ്സന്‍, ബെന്നി ബഹനാന്‍, നോര്‍ക്ക ചെയര്‍മാന്‍ ടി.കെ മേനോന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. നാഗാലാന്റ് മുഖ്യമന്ത്രി മിസിറിയോ, മറ്റു മന്ത്രിമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications