ദേവസ്വം ഓര്‍ഡിനന്‍സിനെതിരെ കരുണാകരന്‍
തിരുവനന്തപുരം: വ്യക്തിവൈരാഗ്യവും രാഷ്ട്രീയവും മാത്രമാണ് ദേവസ്വം ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നിലെന്നും ഓര്‍ഡിനന്‍സ് മാറ്റിവയ്ക്കണമെന്നും എന്‍സിപി നേതാവ് കെ.കരുണാകരന്‍.
ഓര്‍ഡിനന്‍സ് എല്ലാ ക്ഷേത്രങ്ങളുടെയും ഭരണത്തെ ബാധിക്കും. ക്ഷേത്രഭരണത്തെ സ്തംഭിപ്പിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് യാതൊരു ന്യായീകരണവുമില്ല. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം ആവശ്യമെങ്കില്‍ ബില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
നേരത്തെ നിയസഭയ്ക്കകത്തും പുറത്തും ചര്‍ച്ച ചെയ്തതിനു ശേഷമാണ് ദേവസ്വം നിയമങ്ങള്‍ കൊണ്ടുവന്നിരുന്നത്. നിയമസഭാ സമ്മേളനം ചേരാനിരിക്കെ വേറെ ചില ലക്ഷ്യങ്ങളോടെ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ശരിയായ നടപടിയല്ല.
ദേവസ്വം ബോര്‍ഡിനെതിരെ എന്തെങ്കിലും ആരോപണമുണ്ടെങ്കില്‍ അന്വേഷണം നടത്തണം. എന്നാല്‍ അന്വേഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് പറയുന്നത് ശരിയല്ല. ഭൂരിപക്ഷത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന നടപടിയാണിതെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications