Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഐഐഎമ്മില്‍ ഒബിസി സംവരണം

കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മില്‍ ബിരുദാനന്തര ബിരുദ കോഴ്സിന് അടുത്ത ബാച്ച് മുതല്‍ മറ്റു പിന്നോക്കവിഭാഗത്തില്‍പ്പെട്ട (ഒബിസി) പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നു.

ഇതാദ്യമായാണ് ഐഐഎമ്മില്‍ ഒബിസി സംവരണം നടപ്പാക്കുന്നത്. ഒബിസി സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തെത്തുടര്‍ന്നാണ് സംവരണം നല്‍കാന്‍ ഐഐഎം അധികൃതര്‍ തയ്യാറായിരിക്കുന്നത്. ഇപ്പോള്‍ 180 കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്.

നിയമം കൊണ്ടുവന്നെങ്കിലും ഓരോ അധ്യയന വര്‍ഷത്തിലും എത്ര പിന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കണമെന്നത് സംബന്ധിച്ച് മനുഷ്യവിഭവശേഷി മന്ത്രാലയം നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ല. അതുകൊണ്ട് ഓരോ സ്ഥാപനത്തിലെയും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും അധ്യാപകരുടെ എണ്ണവും അനുസരിച്ച് കുട്ടികളുടെ എണ്ണം സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം -കോഴിക്കോട് ഐഐഎമ്മിലെ പ്രവേശന അധ്യക്ഷന്‍ പി. ആര്‍ ഭട്ട് പറഞ്ഞു.

ഈ അധ്യയന വര്‍ഷംതന്നെ നിയമം നടപ്പാക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തില്‍ നിന്ന് ഐഐഎമ്മിനെ മനുഷ്യവിഭവശേഷി മന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്. എന്നാലും ഒരു പ്രത്യേക കാലയളവിനുള്ളില്‍ സംവരണം പൂര്‍ണമായും നടപ്പാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ വര്‍ഷംതന്നെ ഇത്തരത്തില്‍ പ്രവേശനം നടപ്പാക്കാന്‍ തീരുമാനിച്ചത്. -അദ്ദേഹം വ്യക്തമാക്കി.

ആശയവിനിമയം പോലുള്ള കാര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രത്യേക പരിശീലനങ്ങളല്ലാതെ ഒബിസിക്കാര്‍ക്കായി പ്രത്യേക പരിശീലന പരിപാടികളൊന്നും ഇപ്പോഴില്ല. അഭിമുഖത്തിന്റെ സമയത്തുതന്നെ വിദ്യാര്‍ത്ഥികല്‍ ഏതൊക്കെ കാര്യങ്ങളിലാണ് പിന്നോക്കം നില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും. ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്ന് ഫാക്കറ്റി കൗണ്‍സിലും ഭരണ സമിതിയും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+