ഭരത്ഭൂഷന്റെ പ്രസ്താവന ചട്ടവിരുദ്ധം: കോടിയേരി
തിരുവനന്തപുരം: മുന്‍ ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭരത്ഭൂഷണ്‍ ദേവസ്വം മന്ത്രി ജി.സുധാകരനെതിരെ പരസ്യപ്രസ്താവന നടത്തിയത് സിവില്‍ സര്‍വീസ് ചട്ടത്തിന്റെ ലംഘനമാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
ദേവസ്വം അഴിമതി സംബന്ധിച്ച ഫയല്‍ സുധാകരന്‍ തനിക്ക് കൈമാറിയിരുന്നു. ഫയല്‍ പൂഴ്ത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അന്വേഷണ റിപ്പോര്‍ട്ട് സെക്രട്ടറിയെ അറിയിക്കാതെ ഒരു മന്ത്രി മറ്റൊരു മന്ത്രിക്ക് കൈമാറാവുന്നതാണ്.
ഭരത്ഭൂഷണെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ജി.സുധാകരന്റെ ആവശ്യം മന്ത്രിസഭ പരിഗണിക്കുകയാണെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications