ഭൂരേഖകള്‍ ഇന്റര്‍നെറ്റ് വഴി ലഭ്യാമാക്കും: റവന്യൂ മന്ത്രി
കോട്ടയം: സംസ്ഥാനത്തെ ഭൂമിസംബന്ധമായ എല്ലാ രേഖകളും ഇന്റര്‍നെറ്റ് മുഖാന്തരം ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍.
മൂന്നുവര്‍ഷത്തിനുള്ളില്‍ സര്‍വ്വേ, റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി സംസ്ഥാനത്ത് സമ്പൂര്‍ണ കമ്പ്യൂട്ടര്‍ വല്‍ക്കരണം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
വെള്ളിയാഴ്ച ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍ക്കരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്ത് നിര്‍വ്വഹിയ്ക്കുകയായിരുന്നു അദ്ദേഹം.
റവന്യൂ-സര്‍വ്വേ വകുപ്പുകളെ ഏകോപിപ്പിച്ച് കേരള ലാന്റ് ഇന്‍ഫര്‍മേഷന്‍ പ്രൊജക്ട് എന്ന പേരില്‍ മിഷന്‍ മോഡിലുള്ള ഒരു സംവിധാനം രൂപപ്പെടുത്തും. ബിനാമി ഇടപാടുകള്‍, കൃത്രിമരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളും അഴിമതിയും തടയാന്‍ ഒരു പരിധിവരെ ഇത് സഹായിക്കും.
റീസര്‍വ്വേയ്ക്കുശേഷം ഭൂമിയിലുണ്ടാകുന്ന മാറ്റങ്ങള്‍ വില്ലേജ്, സര്‍വ്വേ, റീസര്‍വ്വേ റക്കോര്‍ഡുകളില്‍ യഥാസമയം പതിപ്പിയ്ക്കാനും സംവിധാനമുണ്ടാക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനുമുമ്പേ ഭൂരഹിതര്‍ക്ക് വേണ്ട ഭൂമി വിതരണം ചെയ്യും-അദ്ദേഹം പറഞ്ഞു












Click it and Unblock the Notifications