എസ്എംഇ കോളജ് റാഗിങ് കേസിലെ പെണ്‍കുട്ടിയ്ക്കെതിരെ വധശ്രമം
കൊല്ലം: വിവാദമായ എസ്എംഇ കോളജ് റാഗിങ് കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയ്ക്കെതിരെ വധശ്രമം നടന്നതായി ആരോപണം.
കൊല്ലത്തെ ഹോസ്റലില്‍ താമസിയ്ക്കുന്ന കുട്ടിയെ കൈകളില്‍ മുറിവേറ്റനിലയില്‍ കണ്ടെത്തി. രാത്രി തന്നെ രണ്ട് യുവാക്കള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം ഈസ്റ് പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു.
കോട്ടയം എസ്എംഇ കോളജിലുണ്ടായ റാഗിങ് പ്രശ്നത്തെത്തുടര്‍ന്ന് കൊല്ലം വെള്ളാപ്പള്ളി നടേശന്‍ ഷഷ്ട്യബ്ദപൂര്‍ത്തി സ്മാരക കോളജ് ഓഫ് നഴ്സിംഗിലാണ് പെണ്‍കുട്ടി ഇപ്പോള്‍ പഠിയ്ക്കുന്നത്. ഇവിടത്തെ കോളജ് ഹോസ്റലില്‍ വെച്ചാണ് വ്യാഴാഴ്ച രാത്രി ഒരു മണിയോടെ ആക്രമണമുണ്ടായത്.
രണ്ടു കൈകളിലും മുറിവേറ്റനിലയില്‍ കൂട്ടുകാരാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. രണ്ടു യുവാക്കള്‍ ചേര്‍ന്ന് തന്നെആക്രമിച്ചെന്നും രണ്ടു കൈകളിലും പിടിച്ചുനിര്‍ത്തിയശേഷം കണ്ണുകള്‍ചൂഴ്ന്നെടുക്കാന്‍ ശ്രമിച്ചെന്നും പീന്നീട് ബോധം നഷ്ടപ്പെട്ടെന്നുമാണ് കുട്ടി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
എന്നാല്‍ പുറത്തുനിന്നുള്ളവര്‍ ഹോസ്റലില്‍ കടക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് ഹോസ്റല്‍ അധികൃതര്‍ പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി അന്വേഷണം നടത്തിയശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പിതാവെത്തി വീട്ടിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. മുറിവുകള്‍ ഗുരുതരമല്ലെന്നും പോറല്‍ മാത്രമേയുള്ളുവെന്നും ചികിത്സ നടത്തിയ ശങ്കേഴ്സ് ആശുപത്രി വൃത്തങ്ങള്‍അറിയിച്ചു.












Click it and Unblock the Notifications