കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎഫിനെതിരെ ലീഗ് പ്രമേയം പാസാക്കി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: എന്‍ഡിഎഫിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് മുസ്ലീം ലീഗ് പ്രമേയം പാസാക്കി.

ശനിയാഴ്ച കോഴിക്കോട്ട് ചേര്‍ന്ന ലീഗ് പ്രവര്‍ത്തകസമിതി യോഗത്തിലാണ്പ്രമേയം പാസാക്കിയത്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ലീഗ് പ്രവര്‍ത്തകസമിതിയോഗം ചേരുന്നത്.

തിരൂരിലെ അക്രമ സംഭവങ്ങളുടെയും തുടര്‍ന്നുണ്ടായ ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് ലീഗ് ഇത്തരത്തിലൊരു പ്രമേയം പാസാക്കിയത്.

തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തീവ്രവാദ ശക്തികളുടെ സഹായം സ്വീകരിയ്ക്കുകയും അവരുടെ പിന്തുണ നിലനിര്‍ത്തുകയുംചെയ്യുന്ന സിപിഎമ്മിന് ലീഗിനെകുറ്റപ്പെടുത്താന്‍ അവകാശമില്ലെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദും ആരോപിച്ചു.

പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ എന്‍ഡിഎഫിനോട് അനുഭാവം കാണിക്കുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. യൂത്ത് ലീഗ് പലതവണ പരസ്യമായി ഈ ആരോപണം ഉന്നയിച്ചിരുന്നു.

പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ പുനരുദ്ധാരണമാണ് പാര്‍ട്ടി ചര്‍ച്ച ചെയ്ത മറ്റൊരു വിഷയം. ഇതിനായി ഫണ്ട് സ്വരൂപിക്കാന്‍ യോഗം തീരുമാനിച്ചു.

കീഴ്ഘടകങ്ങള്‍ക്ക് അധികാരം പങ്കു വയ്ക്കാനായി പാര്‍ട്ടിയുടെ ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യവും പോഷക സംഘടനകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വിദഗ്ധ സമിതികള്‍ക്ക് രൂപം നല്‍കും. തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ചുള്ള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇതുവരെയും പ്രവര്‍ത്തക സമിതിക്ക് മുമ്പാകെ അവതരിപ്പിക്കാത്തതിനെച്ചൊല്ലി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട നേതാക്കള്‍ക്കെതിരെ തത്ക്കാലം നടപടിയുണ്ടാകില്ലെന്നാണ് സൂചന.

സദ്ദാം ഹുസൈന്റെ വധത്തില്‍ പ്രതിഷേധിച്ച് സാമ്രാജ്യത്വ വിരുദ്ധ ശക്തികള്‍ക്കെതിരെ കൂട്ടായ്മ സംഘടിപ്പിക്കാനും വിലക്കയറ്റത്തിനെതിരെ 26ന് സംസ്ഥാന വ്യാപകമായ കാല്‍നടജാഥ നടത്താനും യോഗം തീരുമാനിച്ചിട്ടുണ്. പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X