Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലക്കയറ്റം നിയന്ത്രിക്കും :മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ വിപണിയില്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിലവര്‍ദ്ധനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിന് ശേഷം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കടകളില്‍ നിര്‍ബന്ധമായും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ട നടപടിയെടുക്കും. വിലവിവരപ്പട്ടിക നിര്‍ബന്ധമാക്കുന്നതിന് മുമ്പേ വ്യാപാരികളുമായി ചര്‍ച്ച നടത്തും. വിപണി പിടിച്ചടക്കാന്‍ ശ്രമിക്കുന്ന കുത്തക ശക്തികളുടെ ശ്രമത്തെ ചെറുക്കാനും ഇത്തരം നീക്കങ്ങള്‍ കണ്ടെത്താനുമായി അന്വേഷണം നടത്തും- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നാല് സൂപ്പര്‍മാവേലി സ്റോറുകളുടെയും പ്രവര്‍ത്തനം ആഴ്ചയില്‍ ഏഴ് ദിവസമാക്കും. ഇവിടെ സാധനങ്ങള്‍ക്ക് നിലവിലെ വിലയില്‍ രണ്ട് ശതമാനം ഇളവ് നല്‍കും. വിലക്കയറ്റം തടയാന്‍ സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്‍ ഉത്പാദകരില്‍ നിന്ന് നേരിട്ട് സാധനങ്ങളെടുക്കും. ഇത് റേഷന്‍ കടകള്‍ വഴിയും സപ്ലൈകോയുടെ ഔട്ട്ലെറ്റുകള്‍ വഴിയും വിറ്റഴിക്കും. ഫിബ്രവരി ആറിന് വ്യാപാരികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും-ഭക്ഷ്യമന്ത്രി പറഞ്ഞു.

അവശ്യസാധനങ്ങളുടെ വിഹിതം വെട്ടികുറച്ച നടപടി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി കെ.പി രാജേന്ദ്രനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+