യൂണിവേഴ്സിറ്റി പരീക്ഷയില്‍ 75ല്‍ 78 മാര്‍ക്ക്!
ഭഗല്‍പൂര്‍: ബീഹാറില്‍ സര്‍വകലാശാലാ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്ക് 75ല്‍ 78 മാര്‍ക്ക്. തില്‍ക മഞ്ജി ഭഗല്‍പൂര്‍ സര്‍വകലാശാലയാണ് ഒരു വിദ്യാര്‍ത്ഥിക്ക് ഒരു പേപ്പറില്‍ ആകെയുള്ള മാര്‍ക്കിനേക്കാള്‍ മൂന്ന് മാര്‍ക്ക് കൂടുതല്‍ നല്‍കിയത്.
ഭൂമിശാസ്ത്ര ഓണേഴ്സ് വിദ്യാര്‍ത്ഥിയായ ഉത്പല്‍ മണ്ഡലിനാണ് നാലാം പേപ്പറില്‍ 75ല്‍ 78 മാര്‍ക്ക് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഈ സര്‍വകലാശാലയില്‍ നിന്ന് ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാതെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications