ദേവസ്വം ഓര്‍ഡിനന്‍സ്: തിങ്കളാഴ്ച കരിദിനം
തിരുവനന്തപുരം: പുതിയ ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കരിദിനം ആചരിക്കുമെന്ന് ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും അറിയിച്ചു.
പുതിയ ദേവസ്വം ബോര്‍ഡ് നിയമം കൊണ്ടുവരുന്നതിനെതിരെ സംസ്ഥാനത്തുടനീളം തിങ്കളാഴ്ച പ്രതിഷേധ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തുമെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അറിയിച്ചു.
ദേവസ്വം ഓര്‍ഡിനന്‍സില്‍ തിങ്കളാഴ്ച ഗവര്‍ണര്‍ ഒപ്പിട്ടതോടെ ഓര്‍ഡിന്‍സ് നിയമമായി പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് ഹിന്ദു ഐക്യവേദിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രതിഷേധം.












Click it and Unblock the Notifications