ദേവസ്വം ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു
തിരുവനന്തപുരം: മന്ത്രിസഭ അംഗീകാരം നല്‍കിയ ദേവസ്വം ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. ഇലതാടെ നിലവിലുള്ള കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകള്‍ ഇല്ലാതായി.
ഇല്ലാതായ ദേവസ്വം ബോര്‍ഡുകള്‍ക്ക് പകരം പുതിയ ബോര്‍ഡുകള്‍ രൂപീകരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്യ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചത്. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി ഗവര്‍ണറുടെ പരിഗണനയ്ക്ക് അയക്കുകയായിരുന്നു.
ദേവസ്വം ബോര്‍ഡിലെ ഒഴിവുകള്‍ പിഎസ്സിക്ക് വിടാന്‍ ദേവസ്വം ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. ബോര്‍ഡിന്റെ വാര്‍ഷിക കണക്കുകള്‍ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാനും ബോര്‍ഡില്‍ വനിതാ അംഗത്തെ ഉള്‍പ്പെടുത്താനും ബോര്‍ഡിനെ സഹായിക്കാന്‍ സ്റിയറിംഗ് കമ്മിറ്റികള്‍ രൂപീകരിക്കാനും ഓര്‍ഡിനന്‍സില്‍ പറയുന്നു.
ഓര്‍ഡിനന്‍സിന്റെ പൂര്‍ണരൂപം ലഭിച്ചശേഷം ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍നായര്‍ പറഞ്ഞു.












Click it and Unblock the Notifications